ഞായറാഴ്‌ച, ഡിസംബർ 11, 2011

രേണുക
             പാതി വഴിയിലെന്ഗോ  ..................


               രേണുക


രേണുകേ നീ രാഗരേണു കിനാവിന്റെ,
നീലകടമ്പിന്‍
പരാഗരേണു

പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍,
നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
രേണുകേ നാം രണ്ടുമേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്തു
വിരഹ മേഘശ്യാമ ഘനഭംഗികള്‍
പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം 

ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം. 

എന്നങ്കിലും വീണ്ടും എവിടെവച്ചെങ്കിലും 
കണ്ടുമുട്ടാമന്ന വാക്കുമാത്രം. 

നാളെ പ്രതീക്ഷകള്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം. 

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും. 

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.... 

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്
പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ? 

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്കു
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ....



                             മുരുഗന്‍ കാട്ടാകട
                         

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

മേഘങ്ങളേ കീഴടങ്ങുവിന്‍














ഇനി നമ്മള്‍ മാത്രം
നമ്മുക്കൊരുല്ചൂടിന്റെ കനിവുറവു മാത്രം
ഇരുളിന്‍ ഉരുള്‍പൊട്ടാന്‍ കിതക്കുമീ
മണ്‍ത്തട്ടില്‍
ഇറുകെ പിടിച്ചേയിരിക്കണം 


തരിവെളിച്ചം കാന്‍കിലവിടെ നങ്കൂരമായ്
മിഴിയാഴ്ത്തി
ഉച്ചംവിളിക്കണം
നിത്യമിരുള്
മാത്രമാം ഒട്ടിടതെളിഞ്ഞിട്ട്
വിട്ടുപോയേക്കാം
വെളിച്ചതുരുത്തുകള്‍ .... 


നിശയിതു പെരുക്കുന്നു മേഘഫണമൂതുന്നു  
തിരയററ കടല്കയറി മുങ്ങുന്നു മണ്കര
പശിതിന്നുശോഷിച്ച ശ്വാസകോശങ്ങ
ള്‍
ഉള്വലിയുന്നതിള്‍ ജീര്ണവാതം ഞരങ്ങുന്നു..
പൊഴികളടയും  ബോധസന്ധികളിള്‍
നീര്നായ്ക്കള്
പല്ലുകളമര്ത്തി കടിച്ചുകീറുന്നു
ഉള്ച്ചുഴിയില് ഒരു മിന്നുവെട്ടം..ഉള്ച്ചുഴിയില് ഒരു മിന്നുവെട്ടം


നമുക്കിതിനെയെങ്കിലും ഇരുള്പത്തികൊത്താതെ കാക്കണം...
 
കൂട്ടുകാരി, നമ്മള് കോര്ത്ത കയ്യഴിയാതെ
ചേര്
ന്ന ഹൃദ്താള ഗതിയൂര്ന്നു പോകാതെ
മിഴിവഴുതി
വീഴാതിരുള്ക്കയം ചൂഴാതെ
പാര്
ത്തിരിക്കേണം ഇനി നാം തനിച്ചല്ലൊ!

പെയ്കയാണ്ണീ
തമജ്ജ്വാലകള് പിന്നെയും...
കാണാവതെല്ലാം
വിഴുങ്ങുന്നു ..
നമ്മള്ക്ക് ശേഷിച്ചത് ഇക്കൊച്ചു മണ്തിട്ട .
പകലിരവു പാകി കിളിര്പ്പിച്ചു നട്ടതും

രാപ്പല്ലുരാകി
തിളക്കി നാം കൊയ്തതും അളന്നതും
കൊച്ചഴിക്കൂട്ടിലൊരു
തത്തയെ വളര്ത്തതും
കൊച്ചരിപ്രാവുകളെ
സ്വപ്നമായ് കണ്ടതും ..
ഒലിച്ചപോയേക്കാം
നമുക്ക് നാമേ തുണ .........

വാലിലാകാശം
കുരുക്കിയിട്ടൊരു ഗൌളി
നാഴിക
വിരല് ചുറ്റിയെങ്ങോ ചിലക്കുന്നു...
തെക്കോ
വടക്കോ ചിലച്ചു
ശുഭാശുഭപ്പരലുകളിള്‍
ഗ്രഹയുദ്ധനിഴള്‍ വീഴുമൊച്ചകള്‍....

യജ്ഞം പിഴച്ചാഭിചാരമായ് കര്മികള്‍
രക്തംവമിച്ചലരി
ഉയിര്വെടിയമൊച്ചകള്‍
ദിക്കിന്റെ
ചീന്തിലയിലേതോ കരിക്കാക്ക
കൊക്കുരചാര്
ത്തുന്ന ശാപവെറിയൊച്ചകള്‍

നിമിഷം
കവച്ചുവെച്ചോടുവാന് ദുര്ബലം
പിടയുന്ന
ഹൃത്തിന്റെ വീണ്ചുവടൊച്ചകള്‍..
ഇരുളിന്
സ്വകാര്യങ്ങള് ചീവിടുകള്‍
കാറ്റില്‍ ഇളവറ്റ്രയ്ക്കുന്ന ഭീഷണിചൊല്ലുകള്‍

 
ഒച്ചകളത്രേ നിരന്തരം ഒച്ചകളത്രേ നിരന്തരം
ദ്രിഷ്ട്ടിക
ള്‍ വ്യര്ത്ഥം ചുഴറ്റുന്ന കനലെഴാക്കൊള്ളികള്‍ 


ഇരുളിന്റെ ചുരുളുകല്‍ ഞ്ഞെരിക്കുന്നുവോ
ശ്വാസമിറുകെപിടിക്കാം
ഒരേ ശ്വാസമിട്ടുനാം
പുലരിക്ക് സന്ധ്യക്ക് ദീപംകൊളുത്തവ
ര്‍
പുലരുവാന് മുന്തിരിതോട്ടം പടുത്തവര്‍്

 
കയ്യില്‍
നമേന്തിയൊരു മുന്തിരിയിള്‍
ഇടപാ
ര്‍്ത്തു പതിയിരുന്നു അന്നുകീടം
ഒരു
മഹാ ഫണിയായ് ദംശിപതെങ്ങു
ഹൃദയത്തിലോ
ശിരസിലോ
വംശവൃക്ഷത്തിന്
ചുവട്ടിലോ വിണ്ണിലോ

മണ്ണിടംപാടു ചുറ്റുന്നുവോ
മര്ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ
നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ
ഹാ! വേര്പാട് നോവല്ല, വേരറ്റൊടുങ്ങലാം

ആരോ തുഴഞ്ഞടുക്കും പോലെ
സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ
ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ
നിന് കരള്‍ എന്നെ വരിയുന്നുവല്ലോ തലോടുന്നുവല്ലോ....
!!!!

ഇപ്പുറം
ഇരുള്‍പാളി ഇളക്കുന്നു ഒരായിരം
ശബ്ദങ്ങ
ള്‍ പരിചിത സുഖങ്ങള്‍
ഓര്
മ്മയുടെ തീരം കാറ്റിലും കേള്ക്കുവാന്‍
നേര്‍
മയാര്ന്നിഷ്ട്ട സ്വരങ്ങള്‍

ചുടുമുലപ്പാല്‍
മധുരമൂറും മൊരുനാദം..
എന്‍ കുഞ്ഞേ
നിനക്കുറ്റ താരാട്ടുഞാന്‍
തുമ്പിയുടെ
തേന്ചിറകു പാറുമൊരു നാദം
എന്‍ ഊഞാലയില് ഉടല കവര്ന്നുപോയ്

 
കാറിരംഭം
കൊണ്ട കാറ്റിലൊരു തുളസിമണം
ആറാത്തനാദം
ഒലിച്ചുപോയെന്‍ തറ
അറിയില്ലയോ
നിന്റെ നൊമ്പരങ്ങള്‍ ഞങ്ങള്‍
പിറകില്‍
നിന്നിടറുന്ന നാദനിഴലുകള്‍

പ്രിയയൊത് നീയാണ്ട ശയ്യയില്‍
ഞെരിഞ്ഞമര്
ന്നൊരു പുഷ്പ്പമാണ് ഞാന്‍
തീതൈലം
ഒരു മൊഴി
!!!!

ഗഗനനീലം
പോലെ ശാന്തമൊരു നാദം
നീ
കണ്ണുകുത്തിയ വെളിച്ചമാണീസ്വരം
തളിരില
കരളുകള്‍ വിളിക്കുന്ന നാദം
ഞങ്ങള്‍
നീ പോറ്റിയ നിലംതൊടാ പച്ചകള്‍തലതാഴ്ത്തി നില്ക്കുന്ന
ശബ്ദങ്ങള്‍

ഇത്
നിന്റെ ഓര്ക്കപ്പുറങ്ങളിലെ വീഴക്ഷരങ്ങള്‍
നാദങ്ങ
ള്‍ ഇരുളില്‍തിളങ്ങുന്നു
രശ്മികള്‍ മിഴിവിളക്കുന്നു
വിണൊളികളെല്ലാം
മുന്നിള്‍ രൂപമിട്ടുണരുന്നു..

നാം
തനിച്ചല്ലെന്റെ കൂട്ടുക്കാരി..
നാമാടക്കിപ്പിടിക്കുമീ
മണ്പേടകത്തില്‍
എന്‍
മിഴിനീര് തളിക്കുക
മന്ദ്രം
ക്ഷണിക്കുകിതിനുള്ളിള്‍ എല്ലാരേയും..........

അന്‍
പോടെ ഇതിനുള്ളില്‍എല്ലാം നിറയ്ക്കുക
ശൈശവ
തളിരിന്റെ അരുമകള്‍ നിറയ്ക്കുക
കൌമാരമലരിന്റെ
മൃദുലത നിറയ്ക്കുക
മണമുള്ള
താരുണ്യ മധുരവും ശക്തിയും
മന്ത്രം
പിഴയ്ക്കാത്ത കാമവും കര്മവും

പേറ്റുനോവും
പാല്‍കുടന്നയും കുസൃതിയും
വീണ്ടും
വിതയ്ക്കാന്‍ വിയര്പ്പും വിചാരവും
മസ്രണത
ല്‍ പൂക്കുന്ന മുള്ളും
ഇളംചൂടിലലിയുന്ന കല്ലും കനകവും ..രത്നവും

അക്ഷരതുമ്പയും
അലങ്കാരതാളവും
അനക്ഷരം
പാടാത്ത തത്തയും തെന്നലും
കൊച്ചരിപ്രാവിനെ
തേടുന്ന കണ്‍ളും
കായും
വയറ്റിന്നു നല്ക്കുവാന്‍ അന്നവും..

എല്ലാം
നിറച്ചുകൊണ്ട് എല്ലാം നിനച്ചുകൊണ്ട്
നല്ല മണ്ണിനെ നെഞ്ചോടമര്ത്തുക ...
വലംകണ്ണുടക്കി ഇനി സൂര്യനെ ഉണര്ത്താം
ഇടംകണ്ണുഴറ്റി
മുഴു ചന്ദ്രനെ വരുത്താം

 
നടുക്കണ്ണി
ല്‍ അഗ്നിക്കൊരാഴിയും ഒരുക്കാം
ഒടുങ്ങാത്ത
രാഗങ്ങള്‍ ഹൃത്തിലുമടക്കാം....!!!!
ഏഴു
നക്ഷത്ര സ്വരം ചേര്ത്തുനാം
പിന്നെ
ഈരേഴു ലോകങ്ങള്‍ കേള്‍ക്കുംമറോതാം
മേഘങ്ങളേ കീഴടങ്ങുവിന് .!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


മധുസൂധനന്‍ നായര്‍....